ഇലക്ഷനും രാഷ്ട്രീയത്തിലെ നർസിസിസ്റ്റിക് സ്വഭാവക്കാരും
ഡോ: ചന്ദന ഡി. കറത്തുളളി
നർസിസിസ്റ്റിക് സ്വഭാവക്കാരെ കുറിച്ച് ഇതിലും മുൻപ് നാം വായിച്ചിട്ടുണ്ടല്ലോ. അമിതമായ ഈഗോയും, പുറമേക്ക് ഒരു പെർഫെക്റ്റ് ഇമേജ് പ്രൊജക്റ്റ് ചെയ്യാനുള്ള വ്യഗ്രതയും, സ്വന്തം പെരുമാറ്റത്തെ കുറിച്ചു യാതൊരു സ്വയം അവബോധവും ഇല്ലായ്മയും, മറ്റുള്ളവരുടെ സ്ഥാനത്തു നിന്ന് കൊണ്ട് അവർക്ക് എന്ത് തോന്നിയിരിക്കാം എന്ന ധാരണ ഇല്ലാതിരിക്കുകയും, പല വിധ ഡിഫെൻസുകളും സ്വന്തം സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നവരും ആയ ഇത്തരം ആളുകളുമായുള്ള ബന്ധങ്ങൾ പുറമേക്ക് പെർഫെക്റ്റ് എന്ന് തോന്നിപ്പിക്കുമെങ്കിലും കൂടെയുള്ളവരെ നിരന്തര മാനസിക സംഘർഷങ്ങളിലേക്ക് തള്ളി വിടുന്നവയാണ്. ഭാര്യയോ ഭർത്താവോ നർസിസിസ്റ്റിക് ആണെങ്കിൽ തിരിച്ചറിയാൻ താരതമ്യേന എളുപ്പമാണ്. എന്നാൽ പൊതുവെ രണ്ട് തരം ആളുകളുടെ നർസിസിസ്റ്റിക് മുഖം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഒന്ന്, മാതാപിതാക്കൾ, രണ്ടു, പബ്ലിക് ഫിഗറുകൾ. മാതാപിതാക്കൾ നർസിസിസ്റ്റിക് ആണെങ്കിൽ കുട്ടികൾ പോലും തിരിച്ചറിയില്ല. അവരുമായുള്ള interactions എല്ലാം തന്നെ വളരെയധികം confusing ആയിരിക്കും. ഒരേ സമയം രക്ഷകനും ശിക്ഷകനും ആയി അവതരിക്കുന്ന ഇത്തരം അച്ഛനമ്മമാർ അവരുടെ ഇമേജിനും ഈഗോക്കും വേണ്ടി മാത്രമാണ് തങ്ങളെ ഉപയോഗിക്കുന്നത് എന്ന് മക്കൾക്ക് പലപ്പോഴും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതെ കുറിച്ച് പിന്നീട് മറ്റൊരു ലേഖനത്തിൽ വിശദമാക്കാം. പബ്ലിക് ഫിഗറുകളിലെ narcissism എന്നത് വളരെ അധികം ചർച്ച ചെയ്യേണ്ട വിഷയം ആണ്. കാരണം, ഇന്നത്തെ സോഷ്യൽ മീഡിയകളിൽ കാണുന്ന, നാമെല്ലാം ഒരുപാട് ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്ന പലരും യഥാർത്ഥ ജീവിതത്തിൽ അവർ project ചെയ്യുന്ന ഇമേജിന്റെ അടുത്ത് കൂടെ പോയിട്ടുള്ളവർ ആകില്ല. എന്നാലോ തള്ളിനു ഒരു കുറവും ഉണ്ടാകില്ല. ഇവരുടെ ഈഗോ ബൂസ്റ്റ് ചെയ്യുന്ന, ഇവരുടെ ഇമേജ് മാത്രം പൊക്കുന്ന ആരാധക വൃന്ദം മാത്രമാണ് ഇവരുടെ ലക്‌ഷ്യം. അതിനപ്പുറം മറ്റൊരാളുടെ ഭാഗത്തു നിന്നും ചിന്തിക്കാനോ, സ്വന്തം പെരുമാറ്റത്തെ പറ്റിയുള്ള യഥാർത്ഥ അവബോധത്തോടെ സ്വയം വിലയിരുത്താനോ അവർക്ക് കഴിയില്ല. എന്‍റെ തല എന്‍റെ ഫുൾ ഫിഗർ എന്നത് മാത്രമാണ് ഇവരുടെ മുദ്രാവാക്യം. ഇത്തരം ആളുകളെ പലപ്പോഴും ആളുകൾ നന്മ മരം എന്ന് വാഴ്ത്താറുണ്ട്. എന്നാൽ അടച്ചിട്ട വാതിലുകൾക്കുള്ളിൽ അവരുടെ സ്വഭാവം എന്തെന്നും അവരുടെ പ്രിയപ്പെട്ടവർ അനുഭവിക്കുന്ന വൈകാരികമായ abuse എന്തെന്നും നാം അറിയാറില്ല.
അക്കൂട്ടത്തിൽ പ്രബലർ ആണ് രാഷ്ട്രീയക്കാർ. എന്നാൽ അവർ അല്പസ്വല്പം നർസിസിസ്റ്റിക് ആവുന്നത് നാം അംഗീകരിച്ചിട്ടുള്ള കാര്യമാണ് എന്നത് ഭയപ്പെടുത്തുന്ന സംഗതിയാണ്. കാരണം സ്വന്തം ഇമേജ് മാത്രം നോക്കുന്ന, ഈഗോ മാത്രം വെച്ചു പെരുമാറുന്ന ഒരു ഭരണാധികാരി ഒരിക്കലും objective ആയി ചിന്തിക്കില്ല, പെരുമാറില്ല. എന്നാൽ അവരുടെ ഡിഫെൻസുകളെ “മാസ്സ്” എന്നും “ഉയിർ” എന്നും വാഴ്ത്തി പാടുന്നതും, അവർക്ക് നിരന്തരമായി നർസിസിസ്റ്റിക് supply നൽകുന്നതും, അവരുടെ മാനിപുലേഷന് വിധേയരായി അവരുടെ ഗീതം പാടി നടക്കുന്നതും ഒന്നും ഒരു സമൂഹത്തിനു നല്ലതല്ല. അതിനെ കുറിച്ച് അറിയാൻ ഇത്തരം ആളുകളുടെ പെരുമാറ്റത്തെ ശാസ്ത്രീമായ കണ്ണുകളോടെ കാണണം.
ഇവരുടെ പെരുമാറ്റം അനലൈസ് ചെയ്യുമ്പോൾ ആദ്യമായി നാം ചിന്തിക്കേണ്ടത് ഇവർ എങ്ങനെ സ്വന്തം ഭാഗത്തെ തെറ്റുകളെ കാണുന്നു എന്നതാണ്. സ്വന്തം പ്രശ്നങ്ങളെ അംഗീകരിക്കാനോ, അവ പുറത്തു സമ്മതിക്കാനോ വേണ്ട വൈകാരിക പക്വത ഇക്കൂട്ടർക്ക് ഇല്ല. അതിനാൽ തന്നെ, സ്വന്തം ഈഗോ, ഇമേജ് എന്നിവ ഇടിഞ്ഞു പോകുമെന്ന ഭയത്താൽ ഇവർ നഖ ശിഖാന്തം അവയെ എതിർക്കും. തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടുമ്പോൾ ഉറഞ്ഞു തുള്ളുക എന്നതാണ് ഇവരുടെ ആദ്യ ഡിഫെൻസ് – narcissistic rage. ആക്രമണ മനോഭാവത്തോടെ എതിരാളികളെ സമീപിക്കുക എന്ന തന്ത്രം പയറ്റുന്നതോടെ സംസാരിച്ചു പ്രശ്നങ്ങൾ സോൾവ് ചെയ്യാം എന്ന strategy ഒന്നും ഇവരുടെ അടുത്തു വിലപ്പോവില്ല.
narcissistic ആയ ആളുകളുടെ entitlement ആണ് രാഷ്ട്രീയക്കാരിൽ നമുക്ക് ഏറ്റവും അധികം കാണാൻ സാധിക്കുന്നത്. ഞാൻ വളരെ special ആണ്, എനിക്ക് special ആയ പരിഗണന വേണ്ടതാണ് എന്ന അഹംഭാവം മുന്നിട്ട് നിൽക്കുന്ന ആളുകളെ നമുക്കറിയാം. “ഞാനാരാണെന്നു നിനക്കറിയില്ല” എന്ന സംസാരത്തിലും മുന്നിട്ട് നിൽക്കുന്നത് അതെ entitlement തന്നെ. ധാർഷ്ട്യമായും അഹന്തയായും എല്ലാം ആ entitlement പുറത്തേക്ക് വരാറുമുണ്ട്.
ഇനി ആരെങ്കിലും ചോദ്യം ചെയ്താലോ, ദേഷ്യത്തിന് പുറമെ പല വിധ ഡിഫെൻസുകൾ പുറത്തേക്ക് വരും. അവയിൽ പ്രധാനപ്പെട്ടത് വിശദമാക്കാം. ആദ്യം ഇവർ താനൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ ആദ്യമേ എന്തും തള്ളിക്കളയും, “ഞാനല്ല, എന്‍റെ ഗർഭം ഇങ്ങനല്ല” എന്ന മട്ടിൽ എന്തും നിരാകരിക്കും – denial. ഇങ്ങനെ ഒന്നും സംഭവിച്ചിട്ടേ ഇല്ല എന്ന് പറയുമ്പോൾ ചോദിക്കുന്ന ആൾ തന്നെ സ്വയം സംശയിച്ചു പോകും. അതിന്റെ കൂടെ ചോദിക്കുന്ന ആളിന്റെ തലയിൽ കുറ്റം ചാർത്താനും ശ്രമിക്കും – projection.
തന്റെ ഉള്ളിലെ പ്രശ്നങ്ങൾ മറ്റൊരാളിന്റെ മേൽ ആരോപിക്കാൻ ഇവർ മിടുക്കരാണ്. മാത്രമല്ല മറ്റൊരു വ്യക്തിയുടെ reality ചോദ്യം ചെയ്തു കൊണ്ട് സംസാരിക്കാനും ഇവർക്ക് നൈപുണ്യം ഏറെ. ഉദാഹരണത്തിന്, “നിനക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നാൻ” എന്ന് ചോദിച്ചാൽ പലപ്പോഴും ചോദിക്കുന്ന ആൾ ഉത്തരം മുട്ടി പോകും. ഇതിനെ gas lighting എന്നാണ് പറയുക. അതായത് തന്നോട് ചോദ്യം ചോദിക്കുന്ന ആളുടെ യാഥാർഥ്യത്തെ ചോദ്യം ചെയ്യുക എന്നതാണത്. സമൂഹം തന്നെ അത്തരം രീതിയിൽ പെരുമാറാറുണ്ട്, ഉദാഹരണത്തിന്, സ്നേഹം കൊണ്ടല്ലേ അവൻ തല്ലിയത് എന്ന സംസാരം ഒരു തരത്തിൽ gas lighting ആണ്. കേൾക്കുന്ന ആളിൽ സംശയം ഉണ്ടാവുകയും, ഉള്ളിൽ അങ്ങനെ അല്ല എന്ന ഉറപ്പുണ്ടെങ്കിൽ കൂടിയും ഇനി അങ്ങേർക്ക് സ്നേഹം ഉണ്ടെങ്കിലോ എന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യും. ഫലമോ, toxic ആയ ബന്ധങ്ങളിൽ നാം വീണ്ടും തുടരും.
ഇനി മറ്റൊരു ഡിഫെൻസ് ആണ് passive aggression എന്നത്. ഉള്ളിലെ ദേഷ്യം direct ആയി കാണിക്കാതെ മറ്റു കാര്യങ്ങളിൽ കൂടി മനസ്സിൽ വെച്ചു പെരുമാറുക എന്നതാണ് ഈ ഡിഫെൻസിന്റെ ഉദ്ദേശം. ഇത്തരം ഡിഫെൻസുകൾ എല്ലാം തന്നെ നമ്മുടെ ചാനൽ ചർച്ചകളിലും രാഷ്ട്രീയത്തിലും കാണാൻ സാധിക്കും. വിദഗ്ധമായി കള്ളം പറയാനും, തന്റെ മേൽ ആരോപിക്കുന്ന കാര്യം അറിഞ്ഞിട്ടു കൂടിയില്ല എന്ന് കൈ മലർത്താനും, തന്റെ ഉള്ളിലെ കുറ്റം മറ്റൊരാളിൽ ആരോപിക്കാനും, സമൂഹത്തെ ഒട്ടാകെ gas light ചെയ്യിക്കാനും രാഷ്ട്രീയക്കാർക്കും ചാനൽ ചർച്ച നയിക്കുന്ന അവതാരകർക്കും ഉള്ള കഴിവ് ഭയപ്പെടുത്തുന്നതാണ്. ആടിനെ പട്ടിയാക്കാനുള്ള ഇവരുടെ കഴിവ് യഥാർത്ഥത്തിൽ narcissistic defense ആണ് എന്നത് നമ്മുടെ നാടിന്റെ ഭാവി എന്താകും എന്ന ആശങ്ക ജനിപ്പിക്കും.
രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തിൽ എപ്പോഴും ഉള്ള ഒരു narcissistic പ്രവണതയാണ് അവനവന്റെ കാര്യത്തിന് വേണ്ടി മാത്രം ഓമനിക്കാൻ വരുന്നതും പിന്നീട് avoid ചെയ്യുന്നതും. വോട്ട് ചോദിയ്ക്കാൻ മാത്രം അടുത്ത് വരുകയും, പിന്നീട് താൻ ആണ് രാജാവ് എന്ന മട്ടിൽ പോകുന്നതും narcissistic സ്വഭാവം ആണ് എന്ന് നമുക്ക് അധികം അറിയില്ല. ഇത്തരം hoovering ഉം rejection ഉം കാലാ കാലമായി അനുഭവിക്കുന്ന വോട്ടർമാർക്ക് അതിനു വിപരീതമായ ഒരു അനുഭവം തന്നെ അത്ഭുതം ആയിരിക്കും. ഇത് നോർമൽ ആയ പ്രവണത അല്ലെന്നും, സ്വാർത്ഥ തല്പരനായ നേതാവ് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്നും നിരന്തരമായി gas light ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു അംഗീകരിക്കാൻ പാട് തന്നെ. നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി സമൂഹത്തെ ഒന്നാകെ gas light ചെയ്യിക്കുന്ന, മാധ്യമങ്ങളും മറ്റു സാമൂഹിക സാംസ്‌കാരിക നായകരും പ്രമുഖ വ്യക്തിത്വങ്ങളും ഒരുപാടാണ്. ഉള്ളിന്റെ ഉള്ളിൽ ഈ നേതാവ് അത്ര neat അല്ല എന്നറിഞ്ഞാലും ആ തോന്നലിനെ പോലും വിശ്വസിക്കാൻ ഇത്തരം സമൂഹം നമ്മെ സമ്മതിക്കില്ല. സോഷ്യൽ മീഡിയ എന്നത് നമ്മെ gas light ചെയ്യിക്കുന്ന ഒന്നാം നമ്പർ toxicity ആയി എന്നേ മാറിക്കഴിഞ്ഞു.
narcissistic manipulation എന്നതും വളരെ അധികം സുലഭം ആയി ഈ കാലഘട്ടത്തിൽ കാണാൻ സാധിക്കും. അവനവന്റെ കാര്യം കാണാൻ ആയി സമൂഹത്തെ ഒട്ടാകെ നേരത്തെ പറഞ്ഞ defense എല്ലാം ചേർത്ത് manipulate ചെയ്യുന്ന ഒരു toxic ലോകത്താണ് നാമെല്ലാം ജീവിക്കുന്നത് എന്നത് പേടിപ്പിക്കുന്ന സത്യമാണ്. ഏതു narcissistic abuse ഉം വളരെ അധികം confusing ആണ്. അതെ പോലെ നാം വിശ്വസിക്കുന്ന മൂല്യങ്ങൾ ഉയർത്തി കാട്ടി ഓരോ നോക്കിലും വാക്കിലും നമ്മെ manipulate ചെയ്യുന്ന ഇത്തരം toxic politics ഉം മീഡിയയും എത്ര മാത്രം നമ്മുടെ ചിന്താധാരയെ വികലമാക്കുന്നു എന്നതും നാം തിരിച്ചറിയേണ്ടതാണ്. self awareness ഉം empathy യും ഉള്ളിൽ തന്നെയുള്ള show ക്കു വേണ്ടി മാത്രം കാരുണ്യം വഴിക്കുന്നവരല്ലാത്ത ആളുകളെ തിരിച്ചറിയണം, പാർട്ടി ഭേദമില്ലാതെ തിരഞ്ഞെടുക്കണം. അല്ലാതെ narcissistic ആയ ആളുകൾക്ക് വെറുതെ supply കൊടുക്കുന്ന വിവരക്കേട് നാം കാണിക്കരുത്. കാരണം, ആ supply മാത്രമേ അവർക്ക് വേണ്ടൂ, സ്വയമേ അല്ലാതെ മറ്റാർക്കും വേണ്ടി പ്രവർത്തിക്കാൻ narcissistic ആയവർക്ക് സാധിക്കില്ല. വളരെ complicated ആയ ഒരു ഡൈനാമിക് ആണ് narcissistic abuse എന്നത്. നിരന്തരം അത്തരം abuse ഏറ്റു വാങ്ങി sense ഓഫ് reality തന്നെ നഷ്ടപ്പെട്ട ഒരു ജനതയാണ് നമ്മുടേത്. അതിനാൽ തന്നെയാണ് awareness എന്നത് അത്ര മാത്രം പ്രാധാന്യം അർഹിക്കുന്നതും.